ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് കബളിപ്പിച്ച് പണം തട്ടിയത്
യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു. അച്ചനും അമ്മയ്ക്കും സുഖമില്ലെന്ന് പറഞ്ഞ് ആറു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവം തട്ടിപ്പാണെന്നറിഞ്ഞ് പോലീസിൽ യുവാവ് പരാതി നൽകി. ഷൈലയ്ക്ക് ലോട്ടറി വിൽപ്പനയാണ്. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.ജെ.നോബിൾ, എസ്.ഐ കെ.പി.സജീവൻ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ.മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജ മോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment