menu
ആയുര്‍വേദ ചികിത്സയുടെ ഇൻഷ്വറൻസ് പരിരക്ഷ കൂടുതൽ ഫലപ്രദമാകുന്നു
ആയുര്‍വേദ ചികിത്സയുടെ ഇൻഷ്വറൻസ് പരിരക്ഷ കൂടുതൽ ഫലപ്രദമാകുന്നു
0
1
205
views
തിരു'വനന്തപുരം: ആയുര്‍വേദ ചികിത്സക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത് കൂടുതൽ ഫലപ്രദമാക്കുക, ക്യാഷ്ലസ്സ് ഇൻഷ്വറൻസ് പരിരക്ഷയിലേക്ക് ആയുര്‍വേദം ഉൾപ്പെടുത്തുക,പി.എം.ജയ് (PM- JAY) തുടങ്ങിയ പദ്ധതികളിലേക്ക് ആയുര്‍വേദം ഉൾക്കൊളളിക്കുക മുതലായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തുവച്ച് ആയുര്‍വേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ

 കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആയുര്‍വേദ ആശുപത്രികളേയും ഇൻഷ്വറൻസ് കമ്പനികളെയും ആയുഷ് മന്ത്രാലയ അധികാരികളേയും പങ്കെടുപ്പിച്ച് പരിശീലനം നടത്തി. ആയുഷ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എ.രഘു, ആയുഷ് അഡ്വൈസർ ഡോ. കൗസ്തുഭ ഉപാദ്ധ്യായ,   കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ, ദേശീയ തലത്തിലെ ആയുര്‍വേദ ഇൻഷ്വറൻസ് വിദഗ്ദ്ധൻ ഡോ.ഡി.ഇന്ദുചൂഡൻ, ഇൻഷ്വറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ ആരോഗ്യ വിഭാഗം മേധാവി ഡോ.മുകുന്ദ് കുൽക്കർണി, ജനറൽ ഇൻഷ്വറൻസ് കൗൺസിൽ ഡയറക്ടർ ശ്രീ.ശേഖർ സമ്പത്ത്കുമാർ,ആയുര്‍വേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.സനൽ കുറിഞ്ഞിക്കാട്ടിൽ, ഡോ.രാമനാഥൻ, ഡോ.യദു നാരായണൻ മൂസ് മുതലായ വിദഗ്ദർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ നൂറിലധികം ആയുര്‍വേദ ആശുപത്രി പ്രതിനിധികൾ, ഇൻഷ്വറൻസ് കമ്പനി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു AHMA സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ബി.ജി. ഗോകുലൻ (സുദർശനം ആയുർ വേദ ) അറിയിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations