മുവാറ്റുപുഴ: അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ് സംഭവം.നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ .ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് 13 ന് ആണ് പുറത്തിറങ്ങിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയ്, സബ് ഇൻസ്പെക്ടർ ശിവകുമാർ
സീനിയർ സിവിൽ പോലീസ് ഓഫീസർ നിയാസ് എന്നിവരാണുണ്ടായിരുന്നത്
കോതമംഗലംകോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു
Comments
0 comment