കോതമംഗലം:ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5 കോടി രൂപ യാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്.പ്രവർത്തി 10.6 കിലോ മീറ്റർ ദൂരം 5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത് .ബി എം ആൻഡ് ബി സി നിലവാരത്തിലാണ് റോഡ് നവീകരണം. ആവിശ്യമായ ഇടങ്ങളിൽ കൾവേർട്ടുകളും ഡ്രൈനേജ് സംവിധാനങ്ങളും,റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ്, അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.ബ്ലോക്ക് മെബർ ജെയിംസ് കോറമ്പേൽ, വാർഡ് മെബർ സനൂപ് സലിം, പി കെ പൗലോസ്, കെ എം വിനോദ്,എം കെ രാമചന്ദ്രൻ , പി എ അനസ്,പി ജെ ഷിബി,ശാന്തമ്മ പയസ്, സന്ധ്യ ലാലു,എ എക്സ് ഇ വി പി സിന്റോ,എ ഇ അരുൺ എം എസ്, ഓവർസീയർ നിസ്മ ഇ എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment