ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF)മുവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷൻ മുവാറ്റുപുഴ കോൺഗ്രസ് ഓഫീസിൽ ചേർന്നു. DKTF എറണാകുളം ജില്ല സെക്രട്ടറി ബിജു പുളിക്കൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല പ്രസിഡൻ്റ് ശ്രീ.കൊച്ചാപ്പു പുളിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുവാറ്റുപുഴ MLA Dr. മാത്യു കുഴൽനാടൻ മുഖ്യപ്രഭാഷണം നടത്തി.
DKTF മുവാറ്റുപുഴ നിയോജകമണ്‌ഡലം പ്രസിഡന്റായി ഉറൂബ് ചുട്ടിമറ്റത്തിലിനെ തിരഞ്ഞെടുത്തു.
പ്രസ്തുതയോഗത്തിൽ UDF ചെയർമാൻ കെ എം. സലീം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സാബുജോൺ, സുഭാഷ് കടയ്ക്കോട്, എൻ ആർ. ചന്ദ്രൻ, സിബി ജോർജ്ജ്, സമീർ കോണിക്കൽ മുതലായവർ സംസാരിച്ചു. യോഗത്തിൽ അജാസ് -പായിപ്ര സ്വാഗതവും, ഉറൂബ് ചുട്ടിമറ്റം നന്ദിയും രേഖപ്പെടുത്തി.
Comments
0 comment