ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിൽ മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേത്രത്വത്തിൽ ആഘോഷ പ്രകടനം നടത്തി. ജനങ്ങളെ വിഘടിപ്പിക്കാൻ കോൺഗ്രസ് മുന്നോട്ട് വച്ച ജാതി രാഷ്ട്രീയത്തിന്റെ മുകളിലുള്ള മോദി സർക്കാരിന്റെ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ്
മൂന്ന് സംസ്ഥാനങ്ങളിലും വിജയം കൈവരിക്കാൻ സഹായിച്ചത് എന്നും കേരളത്തിലെ ജനങ്ങളും മോദിയുടെ ഈ വികസന രാഷ്ട്രീയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആഘോഷ പ്രകടനം അഭിസംബോധന ചെയ്ത് മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ പറഞ്ഞു. ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.
Comments
0 comment