കഴിഞ്ഞ ഏഴു വർഷക്കാലം വാളകത്തെ കോൺഗ്രസിനെ നയിച്ച കെ ഓ ജോർജ് കരവട്ടേക്കുടിയിൽ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു, ലോക്സഭാ തെരഞ്ഞെടുപ്പ് , പഞ്ചായത്തു തിരഞ്ഞെടുപ്പ് , സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് , മിൽമ സൊസൈറ്റി തിരഞ്ഞെടുപ്പ് ,നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി എറണാകുളം ജില്ലയിലെ ആദ്യത്തെ സമ്പൂർണ സി യു സി സമ്മേളനം എന്നിവയിൽ എല്ലാം വിജയം കൈവരിക്കാൻ കെ ഓ ജോർജിന്റെ നേതൃത്വത്തിലുള്ള മണ്ഡലം കമ്മറ്റിക്കു കഴിഞ്ഞു എന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്തു ഡോ മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു , പ്രവർത്തക കൺവെൻഷനിൽ കെ.ഒ. ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. കെ എം സലിം, അഡ്വ വർഗീസ് മാത്യു, ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ് കെ എം പരീത് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ, ബാങ്ക് പ്രസിഡന്റ് മാരായ ഡോ ജോർജ് മാത്യു, ജോയ് സി എ, നേതാക്കളായ കെ എം മാത്തുകുട്ടി, സാബു പി വാഴയിൽ, വി വി ജോസ്, ഓ വി ബാബു, രജിത സുധാകരൻ, കെ വി ജോയ്, സാറാമ്മ ജോൺ, തോമസ് ഡിക്രൂസ്, എം പി ജോൺസൻ, കെ പി എബ്രഹാം, മോൾസി എൽദോസ് തുടങ്ങി വിവിധ നേതാക്കൾ പ്രസംഗിച്ചു . പാർട്ടിയെ കൂടുതൽ മികവുറ്റതാക്കി ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുമെന്ന് പുതിയ മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ പറഞ്ഞു.
മുവാറ്റുപുഴ : വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കൺവെൻഷനിൽ വെച്ച് പുതുതായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ച ജോളിമോൻ ചുണ്ടയിൽ വാളകം മണ്ഡലം പ്രസിഡന്റായി ചാർജ് എടുത്തു
Comments
0 comment