വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന മുപ്പതോളം ജനതാ പാർട്ടികളുണ്ട് ഭാരതത്തിൽ . അവയിൽ ഭൂരിപക്ഷവും ദുർബലവും അപ്രസക്തവുമായതിനാൽ അത്തരം ജനതാ പരിവാർ പാർട്ടികളുടെ പുനരേകീകരണത്തിനായി ഏറെക്കാലമായി നൂറുകണക്കിനു സോഷ്യലിസ്റ്റുകൾ രാജ്യമെങ്ങും പ്രതീക്ഷയോടെ ചർച്ചകൾ നടത്തി വരികയായിരുന്നു.
പുനരേകീകരണത്തിന്റെ ഭാഗമായി ഇരുപതോളം ചെറിയ പാർട്ടികളുടെ ഏകീകൃതമായ ആദ്യ സംയുക്ത ദേശീയ സമിതി യോഗം (സൂം മീറ്റിംഗ്) ഇന്നു നടന്നു.
ആ യോഗത്തിൽ കേരളത്തിൽ നിന്ന് ബിജു കൈപ്പാറേഡൻ
RLM സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ N.O. കുട്ടപ്പനും മറ്റു പലരും പങ്കെടുത്തു സംസ്ഥാനത്ത് യോജിച്ചു ചേരുന്ന ചെറുപാർട്ടികളിലെ മുഴുവൻ ഭാരവാഹികളും (പ്രസിഡണ്ടുമാർ ഒഴികെ) ഇപ്പോൾ ഏതു ചുമതലയാണോ വഹിക്കുന്നത് അവ തുടർന്നും നിർവഹിക്കുന്നതിന് അവർക്കു തടസ്സം ഉണ്ടായിരിക്കുന്നതല്ല.
ഒരു വർക്ക് അറേജുമെന്റിന്റെ ഭാഗമായി ജില്ലാ / സംസ്ഥാന പ്രസിഡണ്ടു പദവിയിൽ ഇരുന്നവരെ പൂർണ്ണ ബഹുമാനത്തോടെതന്നെ തുല്യമായ തരത്തിൽ മാറ്റി നിയമിക്കുന്നതാണ്.
ജനതാ പരിവാർ കുടുബത്തറവാട്ടിൽ ഒത്തുചേരുന്ന വിവിധ പാർട്ടികളിലെ ഓരോ അംഗങ്ങൾക്കും അനുഭാവികൾക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.
ജനതാ പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിൽ ഭരമേൽപ്പിച്ചിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുവാൻ ഏവരുടേയും സഹകരണം ഞാൻ അഭ്യർത്ഥിക്കുകയാണ്.
പാർട്ടിയിൽ അണിചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ സോഷ്യലിസ്റ്റുകളേയും ലവലേശം കളങ്കമില്ലാതെ *ജനതാ പാർട്ടിയിലേക്കു ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്ന് സംസ്ഥാന കമ്മറ്റിക്കു വേണ്ടി ഡോ.ബിജു കൈപ്പാറേടൻ, പ്രസ് മീറ്റിൽ പറഞ്ഞു
Comments
0 comment