menu
ജനതാ കുടുംബത്തിൽപ്പെട്ട പാർട്ടികൾ ഒരുമിക്കേണ്ട കാലമായി : ജനതാ പരിവാർ കോൺക്ലേവ്
ജനതാ കുടുംബത്തിൽപ്പെട്ട പാർട്ടികൾ ഒരുമിക്കേണ്ട കാലമായി : ജനതാ പരിവാർ കോൺക്ലേവ്
0
281
views
ന്യൂദില്ലി: രാജ്യമെങ്ങും വിവിധ ഗ്രൂപ്പുകളായി ചിതറി കിടക്കുന്ന ജനതാ പരിവാറിൽ പെട്ട പാർട്ടികൾ ഒരുമിച്ച് ഒന്നായി, ഒറ്റ പാർട്ടിയായി മാറി സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തേണ്ട കാലമായെന്ന് RLM ദേശീയ അദ്ധ്യകൻ ഉപേന്ദ്ര കുശ്വാഹ അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ ജനതാ പരിവാർ പാർട്ടികളുടെ നേതാക്കൾ  സൂം മീറ്റിംഗായി ഒത്തുചേർന്നു നടത്തിയ

നാഷണൽ കോൺക്ലേവ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈഗോ മാറ്റി വെച്ച് സോഷ്യലിസ്റ്റുകൾ ഒരുമിക്കേണ്ട സമയമായെന്ന് തമിഴ് നാട് ജനതാ കഴകം പ്രസിഡണ്ട് ഡോ. കറുപ്പുസ്വാമി അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ ജനതാ പാർട്ടി പുന:രുജ്ജീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള വികാശീൽ ജനതാ ദൾ അദ്ധ്യക്ഷൻ സുശീൽ ചൗധരി പറഞ്ഞു.

ചിതറിക്കിടക്കുന്ന പോരാളികളെ ഒന്നായി ഏകോപിപ്പിച്ചതിനു ശേഷം  ദിശാബോധമുള്ള ഒരു പുതിയ നേതൃനിരയെ ചുമതലയേൽപ്പിച്ച് രാജ്യത്തെ വലിയ രാഷ്ട്രിയ ശക്തിയായി മാറാൻ സോഷ്യലിസ്റ്റുകൾക്കു കഴിയണമെന്ന് സോഷ്യലിസ്റ്റ് വിചാര കേന്ദ്രം ഡയറക്ടറും     മഹാരാഷ്ട്ര വികാസ് ദൾ അദ്ധ്യക്ഷനുമായ അലി മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് ചേരിയിലുള്ള രാജ്യത്തെ ഇരുപതോളം  ചെറു പാർട്ടികളുടെ പ്രതിനിധികളും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകരും മീറ്റിംഗിൽ പങ്കെടുത്തു. 

ദേശീയതലത്തിൽ ജനതാ പരിവാറിനെ ഐക്യപ്പെടുത്തി ഒറ്റക്കക്ഷിയായി മാറുവാൻ യോഗം ആഹ്വാനം ചെയ്തു. 

RLM ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡണ്ടുമായ ഡോ.ബിജു കൈപ്പാറേടൻ മോഡറേറ്ററായിരുന്നു. കർണ്ണാട്ടിക് ജനതാദൾ പ്രസിഡന്റ് ഐഷ ജമാദാർ അദ്ധ്യക്ഷത വഹിച്ചു. 

ഹരിയാന വികാസ് ദൾ പ്രസിഡന്റ് ഉത്തം സിംഗ് സ്വാഗതമാശംസിച്ചു .

കേരളത്തിൽ നിന്ന് തോമസ് വർഗ്ഗീസ് പ്രണാല, അഡ്വ. കുര്യൻ ചെമ്പോല, ഇന്ത്യൻ നാഷണൽ ഫെഡറൽ ബ്ലോക്ക് ദേശീയ ചെയർമാൻ MP ജോർജ്,  എൻ. ഓ. കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations