കേന്ദ്രം പണം അനുവദിക്കാത്തത് കൊണ്ടല്ല കേന്ദ്രം കൊടുക്കുന്ന പണം കേരളത്തിലെ കർഷകരിലേക്ക് കൈമാറാത്തതുകൊണ്ടാണ് കർഷക ആത്മഹത്യകൾ എന്ന്
കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ പറഞ്ഞു.
കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ പറഞ്ഞു.
എൻഡിഎ മൂവാറ്റുപുഴ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു പാർക്കിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ സമിതി പ്രസിഡൻറ് സജി. സി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ടി നടരാജൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് അരുൺ പി മോഹൻ , ജനറൽ സെക്രട്ടറി കെ.എം സിനിൽ വൈസ്പ്രസിഡൻ്റുമാരായ പി. കെ രാജൻ, സലിം കറുകപ്പിള്ളി, മുനി. സമിതി ജനറൽ സെക്രട്ടറി സനൽ ധനഞ്ജയൻ എന്നിവർ സംസാരിച്ചു
Comments
0 comment