തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻചടങ്ങിൽ സന്നിഹിതനായിരുന്നു.
മന്ത്രി പി. രാജീവ്, സ്പീക്കര്‍ . എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ്, ജസ്റ്റിസ് എന്‍. നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐ.എ.എസ്., ശ്രീ കെ.ആര്‍. ജ്യോതിലാല്‍, ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്., ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡി.ജി.പി., മനോജ് എബ്രഹാം, വിജിലൻസ് ഡയറക്ടർ, ശ്യാം സുന്ദര്‍ സൗത്ത് സോണ്‍ ഐ.ജി., മുന്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, മുന്‍ ജസ്റ്റിസ് അനില്‍ കെ. മേനോന്‍, കേരള ഹൈകോടതി രജിസ്ട്രാര്‍ ശ്രീ ബി. കൃഷ്ണകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രൻ തുടങ്ങിയവര്‍ കേരള രാജ്ഭവനില്‍ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
Comments
0 comment