മുവാറ്റുപുഴ: പുന്നമറ്റം: കക്കാടാശ്ശരി ഞാറക്കാട് റോഡ് നിർമ്മാണം നിർത്തി വെച്ചത് മൂലം പുന്നമറ്റം പ്രദേശത്തെ ജനങ്ങൾ ദുരുതത്തിലായിരികുകയാണ്. ചെറുവാഹനങ്ങൾ കടന്ന് പോകുന്നത് മൂലം അതി ശക്തമായ പൊടി മൂലം സ്കൂൾ വിദ്യാർത്ഥികളും വ്യാപാരികളും പ്രദേശ വാസികളും വളരെയധികം ദുരുതത്തിലാണ്
പൊടി പടരാതിക്കാനുള്ള വെള്ളം നനക്കുന്നത് പോലും കൺസ്ട്രക്ഷൻ കമ്പനി നിർത്തിവെച്ചിരിക്കുകയാണ്, എത്രയും പെട്ടന്ന് റോഡിന്റെ പണി പൂർത്തീകരിക്കുകയും, പൊടി ശല്യം ഇല്ലാതാകുന്നതിനുള്ള നടപടി ഉടനടി ചെയ്യണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. താൽക്കാലിക ശമനമെന്ന രീതിയിൽ പ്രദേശ വാസികൾ ഉൾപ്പെട്ടുകൊണ്ട് ബാരിക്കേടുകൾ ഇടവിട്ട് ഇടവിട്ട് റോഡിൽ വെച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനത്തിനുള്ള തടസ്സങൾ നീക്കി റോഡ് പണി പുനരാരംഭിച്ചിലെങ്കിൽ KSTP ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് വൻ പ്രക്ഷോഭമായി നീങ്ങുമെന്ന് പ്രദേശ വാസികൾ പറഞ്ഞു.
Comments
0 comment