menu
ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി ആയി അഡ്വ. റഹിം പൂക്കടശ്ശേരി തെരെഞ്ഞെടുക്കപ്പെട്ടു
ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി ആയി അഡ്വ. റഹിം പൂക്കടശ്ശേരി തെരെഞ്ഞെടുക്കപ്പെട്ടു
4
364
views
മുവാറ്റുപുഴ. ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി ആയി അഡ്വ. റഹിം പൂക്കടശ്ശേരി തെരെഞ്ഞെടുക്കപ്പെട്ടു മുവാറ്റുപുഴ, പുന്ന മറ്റം സ്വദേശിയാണ്

1979-1980  കാലഘട്ടങ്ങളിൽ പുതുപ്പാടി സ്കൂളിലെ എം എസ് എഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ: റഹിം പൂക്കടശ്ശേരി കലായ ജീവിതത്തിൽ    തന്നെ പൊതുപ്രവർത്തന രംഗത്ത് നിറസാനിധ്യമായിരുന്നു.  ലോയേഴ്സ്ഫോറം എറണാകുളം ജില്ലാ വൈസ്പ്രസിഡന്റ്,  മുവാറ്റുപുഴ നിയോജകമണ്ഡലം UDF ഉന്നതാധികാരസമിതിഅംഗം, JCI മുവാറ്റുപുഴ ടൗൺ വൈസ് പ്രസിഡന്റ്, ഒലിവ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ, മുസ്‌ലിം ലീഗ് മുവാറ്റുപുഴ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സെക്രട്ടറി MES എൽ പി സ്കൂൾ മാനേജിംഗ് കമ്മിറ്റി, MES താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ചെയർമാൻ പൂക്കടശ്ശേരി ഫാമിലി ട്രസ്റ്റ് എന്നീ നിലളിൽ പ്രവർത്തിച്ചുവരുന്നു. മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് മുൻ ജനറൽ സെക്രട്ടറി, മുവാറ്റുപുഴ ഫുട്ബോൾ അക്കാദമി മുൻ ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ് പുന്നമറ്റം ശാഖാ മുൻ പ്രസിഡന്റ്, ആയവന പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ, വൈസ് പ്രസിഡൻറ് മുവാറ്റുപുഴ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി  പുന്നമറ്റം മുസ്‌ലിം ജമാഅത്ത് ട്രഷറർ  ദീർഘകാലം മുവാറ്റുപുഴ ഡിസ്ട്രിക്ട് കോർട്ട്ബാർ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ,സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് കലാസാംസ്കാരികസംഘടനകളായ മുവാറ്റുപുഴ മേള, മുവാറ്റുപുഴ ഫിലിം സൊസൈറ്റി, മുവാറ്റുപുഴ കലയരങ്ങ്, ഒരുമ മുവാറ്റുപുഴ എന്നീ സഘടനകളിൽ പ്രവർത്തിച്ചു വരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations