ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച ടീം പെരുവംമുഴിയിലുള്ള തൊഴിലാളികളുടെ വാടകവീടിന്റെ പരിസരത്തു നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ബൈജു , എസ് ഐ മാരായ മാഹിൻ സലിം, വിഷ്ണു രാജു, ദിലീപ് അസിസ്റ്റന്റ് സബ് ഇൻസ്പെകർ പി.സി ജയകുമാർ പി സി, എസ്.സി പി ഒ മാരായ രതീശൻ, അനസ്, ഇബ്രാഹിംകുട്ടി സി.പി.ഒ മാരായ ഹാരിസ് ഹബീബ്, ദിലീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായി രുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ കുറ്റവാളികളെ കണ്ടെത്തുന്നതിനും മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിനും, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി പ്രത്യേക പരിശോധനകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് മുവാറ്റുപുഴ മാർക്കറ്റ് ഭാഗത്തു നിന്നും ഒന്നരക്കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ മുവാറ്റുപുഴ പോലീസ് പിടികൂടിയിരുന്നു.
മുവാറ്റുപുഴ: മൂന്നരക്കിലോ കഞ്ചാവമായി ഇതരസംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ . പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ വിശ്വജിത് മണ്ഡൽ (30) മിഥുൻ മണ്ഡൽ ( 29 ), അമൃത മണ്ഡൽ ( 21 ) വയസ്സ് എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.
Comments
0 comment