മാലിന്യമുക്ത നവകേരളം ജനകീയക്യാമ്പയിന് തുടക്കം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് മുൻപിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസുകൾ ആയി പ്രഖ്യാപിച്ചു. ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമുള്ള ബിന്നുകൾ ഓഫീസ് മേധാവികൾക്ക് നല്കി. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിജ്ഞയെടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ആവോലി ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കമ്പോസ്റ്റ് പിറ്റുകളുടേയും സോക്ക് പിറ്റുകളുടേയും ഉദ്ഘാടനവും മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 3 സെൻ്റ് കോളനിയിൽ ബ്ലോക്ക് പഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി നിർമ്മിക്കുന്ന ബയോഗാസ് പ്ലാൻ്റിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ നിർവ്വഹിച്ചു. തുടർന്ന് ശുചീകരണ പ്രവർത്തങ്ങൾ നടത്തി. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാറാമ്മ ജോൺ, റിയാസ് ഖാൻ, പ്രൊഫ .ജോസ് അഗസ്റ്റിൻ, സിബിൾ സാബു, ബി.ഡി.ഒ എസ് രശ്മി, ജോയ്ൻ്റ് ബി.ഡി.ഒ.മാരായ റാൻസൺ ഫെർണാണ്ടസ്, റ്റി.വി. പ്രശാന്ത് , എന്നിവർപങ്കെടുത്തു.
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിൽ
Comments
0 comment