മൂവാറ്റുപുഴ അഗ്രി ഫ്രഷ് എന്ന ബ്രാന്റിലാണ് ഉത്പന്നങ്ങൾ ലഭ്യമാകുന്നത്.
കൃഷിയിടാധിഷ്ഠിത വികസന പദ്ധതി പ്രകാരം അനുവദിച്ച പദ്ധതിയാണ് മൊബൈൽ കർഷക മാർക്കറ്റ്. മുവാറ്റുപുഴയിലെ കർഷർ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങളായ റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മലേഷ്യൻ പഴവർഗ്ഗങ്ങൾ, മംഗോസ്റ്റീൻ, കപ്പ, ചക്ക, വാഴക്കുല, പൈനാപ്പിൾ, ജൈവ പച്ചക്കറികൾ മുതലായവ ജില്ലയിൽ വൈപ്പിൻ പോലുള്ള പടിഞ്ഞാറൻ ഭാഗങ്ങൾ, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചു വിപണനം നടത്തുന്നതാണ് പദ്ധതി. അവിടെ നിന്നുള്ള പ്രത്യേക ഉത്പന്നങ്ങൾ, പൊക്കാളി അരി പോലുള്ളവ മൂവാറ്റുപുഴയിലും ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഒപ്പം കാർഷിക വിളകളിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും. മൂവാറ്റുപുഴ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, പോത്താനിക്കാട് എന്നിവടങ്ങളിലെ കർഷകരുടെ കൂട്ടായ്മ യാണ് ഉത്പന്നങ്ങളുടെ സംഭരണത്തിനും വില്പനക്കും നേതൃത്വം നൽകുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, ആത്മ ഡി പി ഡി ബോബി പീറ്റർ, മൂവാറ്റുപുഴ കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി .പി സുധീശൻ , എ ഡി എ മാർക്കറ്റിംഗ് ലക്ഷ്മി, ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Comments
0 comment