മുതൽ പി.ഒ ജംഗ്‌ഷൻ വരെയുള്ള റോഡ് നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിച്ച് നടപടികൾ വേഗതയിലാക്കാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാംആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് റിവ്യൂ മീറ്റിംഗ് നടത്തണമെന്നും,നഗര വികസനത്തിനായി ആകെ എടുക്കേണ്ട സ്ഥലത്തിന്റെ 85%വും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഏറ്റെടുത്തതാണ്. അവശേഷിക്കുന്ന 29 സെന്റ് സ്ഥലത്തിനും റോഡ് നിർമാണത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനു മായി 2017 -2018 ബഡ്ജറ്റിൽ 30 കോടി രൂപ വകയിരുത്തിയതാണ്. തുടർന്ന് വിശദമായ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി. നഗരത്തിൽ നിലവിലെ ഗതാഗതകുരുക്കിന് പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ന് മന്ദ ഗതിയിലാണ് നടന്നു വരുന്നത്.രണ്ടാം ഇടതുപക്ഷ സർക്കാർ വന്ന് 3 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തത് എം.എൽ.എയുടെ സമയബന്ധിതമായ ഇടപെടൽ ഇല്ലാത്തതാണെന്ന് എൽദോ എബ്രഹാം കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ: വെള്ളൂർകുന്നം
Comments
0 comment