മുവാറ്റുപുഴ. അതിഥി ത്തൊഴിലാളികൾക്ക് പോക്സോ വിഷയത്തിൽ ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ പോലീസിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.
കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് അതിഥിതൊഴിലാളികൾക്കിടയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഹിന്ദിയിൽ ബോർഡുകളും ബാനറുകളും പ്രദർശിപ്പിച്ചും, ക്ലാസ് നൽകിയും ബോധവൽക്കരണം നൽകി. വിശ്വജാതി എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വിഭാഗം, മൂവാറ്റുപുഴ നിർമ്മലാ കോളേജ് തുടങ്ങിയവയുടെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി പായിപ്ര ജംഗ്ഷനിൽ നടന്ന പരിപാടിക്ക് ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ എം.എം ഉബൈസ് സി.പി. ഒ മഹേഷ് കുമാർ സേറ്റഷൻ പി.ആർ.ഒ എ.എസ്.ഐ സിബി അച്യുതൻ എന്നിവർ നേതൃത്വം നൽകി. അതിഥി ത്തൊഴിലാളി രജിസ്ട്രേഷൻ നടപടികളും പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് ഉൾപ്പടെയുള്ള പരിപാടികളും നടത്തുന്നുണ്ട്.
Comments
0 comment