മുവാറ്റുപുഴ നഗരസഭ 8ആം വാർഡിൽ വെജിറ്റബിൾ മാർക്കറ്റ് ന് പുറകുവശത്ത് ഹരിതകർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ സംയുക്തമായി ചെയ്തിരുന്ന മുല്ല കൃഷി വിളവെടുപ്പ് നടത്തി. മാലിന്യ കൂമ്പാരമായി കിടന്ന 30സെന്റിനോളം വരുന്ന നഗരസഭ വക സ്ഥലത്ത് ആണ് വാർഡ് കൗൺസിലർ ഫൗസിയ അലി മുൻകൈ എടുത്ത് മുല്ല കൃഷി നടത്തിയത്.
. ചടങ്ങ് മുനിസിപ്പൽ ചെയർമാൻ PP എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ PM അബ്ദുൽ സലാം, നിസ അഷ്‌റഫ് കൗൺസിലർ PM സലീം, ക്രിസ് ഗ്ലോബൽ മാനേജർ ക്രിസ്റ്റാഫർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ഓവർസിയർ ഫർഹ, ആശവർക്കർ ജാസ്മിൻ, പ്രാദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുവാറ്റുപുഴ ഡംബിങ് യാർഡിൽ ഉൽപാധിപ്പിക്കുന്ന ജൈവ വളമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. മുല്ല കൃഷി ആരംഭിച്ചതിൽ പിന്നെ ഈ സ്ഥലത്തേ മാലിന്യനിക്ഷേപം ഇല്ലാതായെന്ന് പ്രാദേശവാസികൾ അറിയിച്ചു.
Comments
0 comment