menu
മുവാറ്റുപുഴ നഗരസഭ ഭൂമാഫിയക്ക് വേണ്ടിയാണ് റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നത്, ബി ജെ പി
മുവാറ്റുപുഴ നഗരസഭ ഭൂമാഫിയക്ക് വേണ്ടിയാണ് റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നത്, ബി ജെ പി
മുവാറ്റുപുഴ നഗരസഭ കോടികൾ വില വരുന്ന സ്ഥലം വെയർഹൗസിന് റോഡ് നിർമ്മിക്കുവാൻ എന്ന വ്യാജേന ഭൂമാഫിയയെ സഹായിക്കാനെന്ന് , ബിെ ജെ പി മണ്ഡലം പ്രസിഡൻറ് അരുൺ പി മോഹൻ

ഒളിമ്പ്യന്‍ ചന്ദ്രശേഖരനോടുള്ള ബഹുമാനപുരസ്ക്കരം കായിക മേഖലയുടെ വളർച്ചക്കായി 2017 ൽ കേരള സർക്കാർ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ഇൻഡോർ സ്റ്റേഡിയവും സ്വിമ്മിംഗ് പൂളും അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനായി തീരുമാനിക്കുകയും അതിലേക്കായി മൂവാറ്റുപുഴ നഗര സഭയുടെ കോടികൾ വിലവരുന്ന 14.41 എക്കർ സ്ഥലം വിട്ടുനൽകിയിട്ടുള്ളതുമാണ്

 ബഹുമാന കേരള ഗവർണർ ക്ക് വേണ്ടി director, directorate of sports and youth affairs മായി മൂവാറ്റുപുഴ നഗരസഭ  കരാർ MOU  ( Go (rt) no 245/2017s & ya date 5-12-2017 ) ഒപ്പിട്ടിട്ടുള്ളതാണ്. ഇതിന്റെ നിർമ്മാണങ്ങൾ നടത്തുന്നതിന് ഒരു കമ്മറ്റിയും നിലവിൽ ഉണ്ട്. ടി പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള MOU പ്രകാരം പദ്ധതി പ്രദേശത്തു മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നിരിക്കെ മുൻസിപ്പാലിറ്റി ഈ സ്ഥലത്ത് 220 മീറ്റർ വീതിയിലും 10 മീറ്റർവീതിയിലും ഏകദേശം 25 കോടി മതിപ്പ് വില വരുന്ന സ്ഥലം വെയർ ഹൗസിന് റോഡ് നിർമിക്കാൻ എന്ന വ്യാജേന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി കൈകൂലി പറ്റിക്കൊണ്ട് സൗജന്യമായി വിട്ടുകൊടുത്തിട്ടുള്ളത് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ നിലമായി കിടക്കുന്ന സ്ഥലം നികത്തുവാനും അന്യായ ലാഭം ഉണ്ടാകുന്നതിനു വേണ്ടി ഭൂമാഫിയെ സഹായിക്കുന്നതിനും വേണ്ടിയാണ്.

 ആയതിനാൽ 27-12-2022 ൽ മൂവാറ്റുപുഴ മുൻസിപ്പാലിറ്റി എടുത്ത തെറ്റായ ഈ തീരുമാനം റദ്ധാക്കി അവിടെ ഇൻഡോർ സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചു ബിജെപി മൂവാറ്റുപുഴ മണ്ഡലം സമതി ഗവൺർക്കും സ്പോർട്സ് കൗൺസിൽ ഡയറക്ടറിനും ജില്ലാ കളക്ടർക്കും പരാതി അയച്ചിട്ടുണ്ട്. ഈ പരാതി അന്വേഷിച്ചു നിജസ്ഥിതി ജനങ്ങളെ ബോധ്യമാക്കുന്നതിനു മുൻപ് തന്നെ ഇതിനു പിന്നിൽ നിൽക്കുന്ന ഭൂമാഫിയ ഈ റോഡ് പണി പൂർത്തിയാക്കുന്നതിന് വേണ്ടി നഗര സഭ കൗൺസിലന്മാരെയും ഉദ്യോഗസ്ഥരേയും കൂട്ടുപിടിച്ചു ടെൻഡർ നടപടികളടക്കം വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നടപടികളുമായി മുന്നോട്ട് പോയാൽ കായിക ലോകത്തിന് വലിയ മുതൽക്കൂട്ടാകേണ്ട സ്റ്റേഡിയത്തിന് വേണ്ടി ഉപയോഗിക്കേണ്ട കോടി കണക്കിന് വിലമതിപ്പുള്ള ഈ സ്ഥലം സംരക്ഷിക്കുന്നതിന് ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും എന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ അരുൺ പി മോഹൻ പ്രസ്ഥാവിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations