ജർമ്മനി, മുവാറ്റുപുഴ ജര്‍മ്മനി മ്യൂൺസ്റ്റർ യൂണി വേഴ്സിറ്റിയിൽ നിന്നും സെൽ ബയോളജിയിൽ ഡോക്ടറേറ്റ് നേടി നാടിന്‍റെ അഭിമാനമായി മിർസാന ഇബ്രാഹിം കുട്ടി
പ്ലസ് ടുവിന് ഉന്നത വിജയം നേടിയ മിര്‍സാന തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ റിസേര്‍ച്ച് സെന്‍ററിലെ അഞ്ച് വര്‍ഷത്ത മികച്ച പഠനത്തിന് ശേഷമാണ് ജര്‍മ്മനി ഹൈഡല്‍ ബര്‍ഗിലെ യൂറോപ്യന്‍ മോളികുലര്‍ ബയോളജി ലാബോറട്ടറിയിലെ (EMBL) ഗവേഷകയായി തെരഞ്ഞെടുത്തത്.
മുവ്വാറ്റുപുഴ പുന്നമറ്റം പട്ടമ്മാകുടിയില്‍ ഇബ്രാഹീം കുട്ടിയുടേയും (ജമാല്‍) കോതമംഗലം തങ്കളം മേളയില്‍ ജഫീറയുടേയും മകളാണ് മിര്‍സാന.
ജര്‍മ്മനി മാര്‍ബെഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റൃൂട്ട് മൈക്രൊ ബയോളജി വിഭാഗത്തിലെ ഗവേഷകനായ തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശി ഡോ. ഇസ്മത് സാദിറാണ് ഭര്‍ത്താവ്.
എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ എഞ്ചിനീയറായ മുബാസ് ഇബ്രാഹീം കുട്ടിയാണ് ഏകസഹോദരന്‍.
Comments
0 comment