കിയാര എന്ന റോബോട്ടിന്റെ പ്രകടനം, റോബോട്ടിക് ആം,ഡ്രോൺ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി. ശാസ്ത്രജ്ഞനും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ ഡോ. പി ആർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്ത ശാസ്ത്രമേള സയൻസ്,സോഷ്യൽ സയൻസ്,റോബോട്ടിക്സ്, പ്രവർത്തിപരിചയമേള, ഗണിതമേള എന്ന ഇനങ്ങളിൽ കുട്ടികളുടെ വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ, പ്രോജക്ട്സ് എന്നിവയുണ്ടായിരുന്നു. ഭൗമോപരിതലത്തിലെ എല്ലാ പ്രതിഭാസങ്ങളുടെയും ഹൃദയമാണ് ശാസ്ത്രമെന്നും, ക്ലാസ് മുറിയുടെ ഉള്ളിൽ മാത്രം പഠിപ്പിക്കേണ്ട ഒരു വിഷയമല്ല സയൻസ് എന്നും ഡോ.ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ലോകത്തിലെ എല്ലാ ചാലക ശക്തികളുടെയും രൂപാന്തരീകരണ ശക്തികളുടെയും പിന്നിലുള്ള അടിസ്ഥാനം ശാസ്ത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ആന്റണിപുത്തൻകുളം,വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ്, പിടിഎ പ്രസിഡൻ്റ് ബേസിൽപൗലോസ്,എം പി ടി എ പ്രസിഡൻ്റ് സുപ്രഭ എന്നിവർ സംസാരിച്ചു സയൻസ് വിഷയങ്ങളിലെയും ഗണിതശാസ്ത്ര വിഷയങ്ങളിലെയും അധ്യാപകർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള തുടങ്ങി.
Comments
0 comment