മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ
കായികമേള നിർമല കോളേജ് ഗ്രൗണ്ടിൽ നടത്തി. മൂവാറ്റുപുഴ പൊലീസ് എസ് എച്ച്.ഒ ബേസിൽ തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ.ഫ്രാൻസിസ് കണ്ണാടൻ, കോളേജ് ബർസാർ ഫാ. ലിൻസ് കളത്തൂർ, ഫാ.ചാൾസ് കപ്യാര് മലയിൽ, പിടിഎ പ്രസിഡന്റ് ബേസിൽ തോമസ്, എം പി ടി എ പ്രസിഡണ്ട് സുപ്രഭ എന്നിവർ സംസാരിച്ചു. നിർമ്മല നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണിപുത്തൻകുളം വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ് കായികാധ്യാപകൻ ഷെജിൻ എന്നിവരുടെ നേതൃത്വത്തിലാണ് കായികമേള നടന്നത്. സ്കൂൾ ബാൻഡ് മേളത്തിന്റെയും,എൻ സി സി കേഡറ്റിന്റെയും, കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ നേതൃത്വത്തിലുള്ള മാർച്ച്പാസ് അകമ്പടിയോടെ കായികമേളയ്ക്ക് തുടക്കം കുറിച്ചു. 15 ഓളം ഇനങ്ങളിലായി നടത്തപ്പെട്ട കായികമേളയിൽ 600 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
Comments
0 comment