നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോജോണി (19) യെയാണ്കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ,ഭീഷണിപ്പെടുത്തൽ,കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായിൽ ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 79 പേരെ നാട് കടത്തി. 92 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
Comments
0 comment