രാവിലെ 7 മണിക്ക് മൂവാറ്റുപുഴ നിർമ്മല സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് നവകേരള സദസ്സ് നടക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം
ഇന്ത്യൻ വോളിബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടകസമിതി കൺവീനറും തഹസിൽദാറുമായി രഞ്ജിത്ത് ജോർജ്, സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം ,എൽ എ തഹസിൽദാർ ആസ്മ ബീവി , സംഘാടകസമിതി ഭാരവാഹികളായ പി ആർ മുരളീധരൻ, പി എം ഇസ്മയിൽ, ഷാജി മുഹമ്മദ്, എൻ അരുൺ, കെ പി രാമചന്ദ്രൻ , ജോളി പൊട്ടക്കൽ, കെ എ നവാസ്, അഡ്വ ഷൈൻ ജേക്കബ്, സജി ജോർജ്, ആ രാകേഷ് ,പി എം ഇബ്രാഹിം വിൽസൺ ഇല്ലിക്കൽ , മുൻ മുനിസിപ്പൽ ചെയർമാൻമാരായ എം എ സഹീർ, മേരി ജോർജ്, യു ആർ ബാബു, ഉഷ ശശിധരൻ, സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡണ്ട് ജോസ് പോൾ , ദേശീയ പഞ്ചഗുസ്തി താരം ഫെസി മോട്ടി, അഷറഫ് മാരത്തോൺ തുടങ്ങിയവർ നേതൃത്വം നൽകി.
നഗരത്തിലെ വിവിധ സ്കൂളുകളിലെ സ്പോർട്സ് വിദ്യാർത്ഥികളും, വിവിധ സ്പോർട്സ് ക്ലബ്ബുകളിലെ അംഗങ്ങളും, സംഘാടക സമിതി അംഗങ്ങളും, ജനപ്രതിനിധികളും ,യുവജന, വിദ്യാർഥി , മഹിളാ സംഘടന പ്രവർത്തകരും, മാധ്യമപ്രവർത്തകരും , സർക്കാർ ജീവനക്കാരും, റോളർ സ്കേറ്റിംഗ് താരങ്ങളും അടക്കം നൂറുകണക്കിനാളുകളാണ് കൂട്ടനടത്തത്തിൽ പങ്കെടുത്തത്.
Comments
0 comment