പുതുതലമുറയിൽ മാലിന്യനിർമ്മാജനത്തെ കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കാനും ,നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിനും വേണ്ടി പായിപ്ര പഞ്ചായത്തിൽ കുട്ടികളുടെ നേതൃത്വത്തിലുള്ള ഹരിത സഭയ്ക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഹരിത സഭയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചാ വൈസ് പ്രസിഡന്റ് ഷോബി അനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ ഹരിത ക്ലബ്ബ് ലീഡർമാർ തങ്ങളുടെ സ്കൂളിലെ ഹരിത ക്ലബ്ബ് പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി ഹസീന പി മൈതീൻ, അസിസ്റ്റന്റ് സെക്രട്ടറി ഇഎം അസീസ് എന്നിവർ മറുപടി നൽകി. മാലിന്യ നിർമ്മാജനവുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ദോഷങ്ങൾ, മണ്ണ് സംരക്ഷണം, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം ശ്രദ്ധേയമായിരുന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഇ നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിദ മുഹമ്മദലി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംസി വിനയൻ, പഞ്ചായത്തംഗങ്ങളായ എംഎ നൗഷാദ്, പിഎച്ച് സക്കീർ ഹുസൈൻ, സുകന്യ അനീഷ്, എംഎസ് അലിയാർ, എടി സുരേന്ദ്രൻ, ബെസി എൽദോസ്, നിസ മൈതീൻ, കില കോഡിനേറ്റർ മോളി ജോയി, ശുചിത്വ മിഷൻ കോഡിനേറ്റർ കീർത്തി എം,അധ്യാപകനായ കെഎം നൗഫൽ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കെല്ലാം ബിരിയാണിയും അനുമോദന പത്രവും നൽകി ഏറെ മനോഹരമാക്കി ചടങ്ങ്
Comments
0 comment