menu
പുന്നമറ്റത്തെ അശാസ്ത്രീയ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു.
പുന്നമറ്റത്തെ അശാസ്ത്രീയ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു.
0
781
views
കക്കടാശേരി- ഞാറക്കാട് റോഡ് നിർമ്മാണം നടക്കുന്ന പുന്നമറ്റം മേഖലയിൽ 6 മീറ്റർ വീതി പോലുമില്ലാത്ത വിധം ടാറിങ് നടത്താനുള്ള ശ്രമമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും, റോഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്

 .ഒരു മീറ്റർ മുതൽ 8 മീറ്റർ വരെ റോഡ് പുറമ്പോക്ക് ഭൂമി  ഇവിടെ ലഭ്യമാണ്.ഈ സ്ഥലം ഏറ്റെടുത്ത് അവിടേക്ക്  മാറ്റി ഓട നിർമ്മിക്കാമെന്ന അധികൃതരുടെ വാഗ്ദാനവും പാലിക്കപ്പെടാത്തതിൽ പ്രതിഷേധം ശക്തമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും,സ്കൂൾ ഉൾപ്പെടെയുള്ള  സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ ടാറിങ്ങിനൊരുങ്ങിയത്. വശങ്ങളിലൂടെ കാൽനടയാത്രക്കാർക്ക് കടന്നു പോകാൻ ഒരടി വീതി പോലും മിക്കയിടത്തും ലഭ്യമല്ലാത്ത സ്ഥിതിയാണ് .പുറമ്പോക്ക് കൈവശക്കാരായ ഭൂവുടമകൾ തന്നെ ഈ  സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.

പഞ്ചാ.പ്രസിഡൻ്റ് സുറുമി അജീഷ്,ഷക്കീർ തങ്ങൾ ,സലിം കരിക്കനാക്കുടി ,ഷഹീർ കോട്ടക്കുടി ,റോഡ് വികസന  സമിതി ഭാരവാഹികളായ ഷിബു ഐസക്, എൽദോസ് പുത്തൻപുര, ലോറൻസ് അബ്രഹാം, ജോസ് കാപ്പൻ, പോൾ സി ജേക്കബ്, സാബു ഇല്ലിക്കൽ, രമേശ് ബാബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.നിർമ്മാണം നിർത്തിവച്ച ശേഷം   കെഎസ്ടിപി എക്സി.എഞ്ചിനീയർ, അസി.എഞ്ചിനീയർ സ്ഥലത്തെത്തി. ജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹരിച്ച  ശേഷമേ  നിർമ്മാണ ജോലികൾ തുടരൂവെന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞത് .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations