തിരു: മാനവരാശിയുടെ ഐക്യത്തിന് സന്ദേശം നൽകുന്നതാണ് ഇസ്ലാമിക കീർത്തനങ്ങളെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു
. വൃതാനുഷ്ടാനത്തിന്റെ പുണ്യ മാസത്തിൽ റംസാൻ നിലാവെന്ന പേരിൽ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു നാലാം വർഷവും ആലപിക്കുന്ന 30 ദിവസത്തെ ഇസ്ലാമിക കീർത്തന ലോഗോ പ്രകാശനം സ്പീക്കർ ചേംബറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ലോഗോ സ്വീകരിച്ചു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു. 30 കവികളാണ് രചനകൾ നിർവഹിക്കുന്നത്.
Comments
0 comment