റോഡ് വികസന സമിതിയും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുറുമി അജീഷും ,മുൻ പ്രസി അജീഷ് പി എസ് ഉം ഉൾപ്പെടെ പുന്നമറ്റത്തെ ജന പ്രതിനിധികളും ഒത്തുചേർന്ന യോഗം പുന്നമറ്റം സേവാഗ്രാമിൽ ചേർന്നു. പുറമ്പോക്ക് കൂടി ഏറ്റെടുത്ത് റോഡ് വീതി കൂട്ടലും, ഓട മാറ്റി സ്ഥാപിക്കലും, ഒപ്പം,അലൈൻമെൻ്റ് മാറ്റലും KSTP തലത്തിൽ പ്രാഥമികാംഗീകാരം ലഭിച്ച സാഹചര്യത്തിൽ റോഡ് നിർമ്മാണം പുനരാരംഭിക്കാൻ വേണ്ട നമ്മുടെ സഹകരണം KSTP യെ അറിയിക്കാൻ യോഗം തീരുമാനിച്ചത്
പ്രകാരം റോഡ് വീതി കൂട്ടലിൻ്റെ തുടക്കം കുറിച്ച് കൊണ്ട് കക്കടാശേരി, പുന്നമറ്റം ഭാഗത്തെ പുറമ്പോക്ക് ഭൂമി റോഡിൻ്റെ ഭാഗമാക്കുന്ന നടപടി തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമായി പൂർത്തീകരിക്കാനാണ് KSTP തലത്തിൽ ധാരണയായിട്ടുള്ളത്. ഒപ്പം, കക്കാട്ടൂർ കവല മുതൽ കടുംപിടി വരെയും ,കക്കടാശേരി - പുന്നമറ്റം കവല വരെയും, ഇല്ലിച്ചുവട് വളവിലും ടാറിങും, റോഡിന് തടസമായ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലികളും വേഗത്തിലാക്കാനും യോഗം KSTP യോട് ആവശ്യപ്പെട്ടു.
വികസന സമിതി ചെയർമാൻ ഷിബു ഐസക്, കൺവീനർ എൽദോസ് പുത്തൻപുര, രക്ഷാധികാരി ജോസ് കാപ്പൻ സാർ, ട്രഷറർ ലോറൻസ് മുസ്ലിം ലീഗ് ജില്ലാ കൗൺസിലഗം സലിം കരിക്കനാക്കുടി , CPIM ബ്രാഞ്ച് സെക്രട്ടറി മുജീബ് കുന്നുംപുറം, ഉറൂബ് ചുട്ടിമറ്റം, അസലഫ് പട്ടമ്മാകുടിയിൽ, അനസ് അബ്ബാസ്
മാഹിൻ എന്നിവർ ഭാഗമായി പങ്കെടുത്തു.
Comments
0 comment