menu
സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം മൂവാറ്റുപുഴയിൽ നാളെ തുടങ്ങും
സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം മൂവാറ്റുപുഴയിൽ നാളെ തുടങ്ങും
167
views
മൂവാറ്റുപുഴ: സി ബി എസ് ഇ

സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനി 2024 മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നാളെ തുടങ്ങും.എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ മൂന്ന് നാൾ നീണ്ട് നിൽക്കുന്ന കലോത്സവത്തിൽ മാറ്റുരക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളിൽ 140 ഇനങ്ങളിലാണ് മത്സരം നടക്കുക. വിജയികളാകുന്നവർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. 28 ന് രചന മത്സരങ്ങളും ഒക്ടോബർ 3ന് ബാൻഡ് ഡിസ്പ്ലേ മത്സരവും 7,8,9 തീയതികളിൽ മറ്റു മത്സരങ്ങളും നടക്കും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ ഫാ. പോൾ ചൂരത്തൊട്ടി പറഞ്ഞു. കുട്ടികളുടെ നാനാവിധ പുരോഗതി ലക്ഷ്യം വെച്ച്  പ്രവർത്തിക്കുന്ന അംഗീകൃത സി.ബി.എസ്.ഇ. സ്കൂളുകളുടെ ക്ലസ്റ്റർ ആണ് സഹോദയ എന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങൾ അനുകമ്പാപൂർണമാകണമെന്ന കാഴ്ചപ്പാടോടെ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ സാമൂഹ്യ സേവന  വിഭാഗം അർഹരായ ഡയാലിസിസ് രോഗികൾക്ക് രണ്ടര ലക്ഷം രൂപയുടെ ചികിത്സാസഹായം ഇതോട് അനുബന്ധിച്ച് നൽകും. 28 ന് രചനാമത്സരങ്ങളിൽ 44 ഇനങ്ങളിലായി 1200 ഓളം പ്രതിഭകൾ പങ്കെടുക്കും. ഒക്ടോബർ 3 ന് രാവിലെ 10.30 ന് ബാൻഡ് ഡിസ്പ്ലേ മത്സരം നടക്കും. കലോത്സവത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണത്തിൽ ഉച്ചകഴിഞ്ഞ് 2 ന് നിർമല പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന കലാകേളി അരങ്ങേറും. 4 ന് രാവിലെ 11 ന് നിർമല പബ്ലിക് സ്കൂളിൽ സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. മെർലിൻ എഫ്.സി.സി.,  ജനറൽ കൺവീനർ പ്രിൻസിപ്പൽ ഫാ. പോൾ ചുരത്തൊട്ടി, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ഹെഡ്മിസ്ട്രസ് സി. ലിജിയ എഫ്.സി.സി., പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി, എം.പി.ടി.എ. പ്രസിഡന്റ്  മഞ്ജുസുലീപ് തുടങ്ങിയവർ പങ്കെടുക്കും. ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായമായി നൽകുന്ന തുകയുടെ  ചെക്ക് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറും.9 ന് വൈകിട്ട് 4.45 ന് നടക്കുന്ന സമാപന സമ്മേളനം കോത മംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മിമിക്രി ആർട്ടിസ്റ്റ് ജോബി പാല വിശിഷ്ടാതിഥിയാകും. സഹോദയ സെക്രട്ടറി ജൈന പോൾ പ്രസംഗിക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations