ഡൽഹി: സമാജ് വാദി കേരള ഘടകം പിരിച്ചുവിട്ടു - ദേശീയ ജനറൽ സെക്രട്ടറി ജോ ആൻറണി നിരീക്ഷൻ " ദൽഹി: സമാജ് വാദി (എസ്.പി) പാർട്ടി യുടെ ദേശീയ അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എം.പിയുടെ നിർദ്ദേശാനുസരണം പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ടു.
ദേശീയ ജനറൽ സെക്രട്ടറി ജോ ആൻ്റണിയെ നീരീക്ഷകനായി നീയമിച്ചു. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന, ജില്ലാ പോഷക സംഘടന ഭാരവാഹികളെ നീയമിച്ചുകൊണ്ട് കേരളത്തിൽ സമാജ് വാദി പാർട്ടി (എസ്.പി) യെ പുന:സംഘടിപ്പിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ജോ ആൻ്റണി അറിയിച്ചു.
Comments
0 comment