നവകേരള പദ്ധതിയുടെ ഭാഗമായി വാളകം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തപഞ്ചായത്താക്കാൻ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം. വാർഡ് തലപ്രവർത്തനഭാഗമായി ദേശീയപാത കടന്നുപോകുന്നഭാഗത്തെ പ്രധാന കവലകളായ അംമ്പലംപടി, വാളകം എന്നിവിടങ്ങളിൽ ശുചീകരണപ്രവർത്തനം സംഘടിപ്പിച്ചു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. പി അബ്രഹാം പ്രതിജ്ഞ ചൊല്ലി വാര്‍ഡുതലശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മോള്‍സിഎല്‍ദോസ് അധ്യക്ഷത വഹിച്ചു, മുന്‍ പ്രസിഡന്‍റ്മാരായ സി. വൈ ജോളിമോന്‍. ബിനോ.കെ.ചെറിയാന്‍ , വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിചെയർമാൻ പി കെ റെജി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസ്സി എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിഷ ബേസില്‍, പി.പി മത്തായി, ഷീല ദാസ്, ജമന്തി മദനൻ, സെക്രട്ടറി പി എം ജയരാജ്. അസി.സെക്രട്ടറി കെ കെ അനിത,നോഡൽ ഓഫീസർ വി ജെ വിദ്യ, വിഇഒ ബേസിൽ സി എൽദോസ്, എൻആർജിഎസ് എഇ സൗമ്യ മുരുകൻ,കില റിസോഴ്സ് പേഴ്സണ്‍, പി ജി ബിജു,വ്യാപാരി വ്യവസായിസംഘടനപ്രതിനിധികൾ, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവർ വാളകം മുതല്‍ അമ്പലംപടി വരെയുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമ പഞ്ചായത്ത് ഉദ്യേഗസ്ഥർ,കടകളിലും സ്ഥാപനങ്ങളിലും പരിശോധയും ബോധവത്ക്കരണവും നടത്തി. എല്ലാ സ്കൂളിലും മാലിന്യമുക്ത ബോധവത്കരണ ക്ലാസ്സ് പ്രതിജ്ഞ, സ്കൂൾ തല ക്വിസ് മത്സരം നടത്തും. 30ന് തിങ്കൾ രാവിലെ 10ന് അമ്പലംപടി കവലയിൽ റാക്കാട് സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി തെരുവ് നാടകം അവതരിപ്പിയ്ക്കും. വൈകിട്ട് 3.30 ന് വാളകം കവലയിൽ വാളകം മാർ സ്റ്റീഫൻസ് എച്ച്എസ്എസ് വിവിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തും.ഒക്ടോബർ ഒന്നിന് കുന്നയ്ക്കാൽ ഗവ. എൽ പി സ്കൂളിൽ ബോധവത്ക്കരണ സന്ദേശ പരിപാടി നടത്തും. പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നുളള കുട്ടികൾ, അധ്യാപകരും പങ്കെടുക്കും. പങ്കെടുക്കുന്നവർ പ്ലക്കാർഡുകളുമായി ചങ്ങലയായി അണിചേർന്ന് പ്രതിജ്ഞയെടുക്കും.
മൂവാറ്റുപുഴ: മാലിന്യമുക്ത
Comments
0 comment