ഇന്റർ നാഷണൽ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ്ഈ വർഷത്തെ ബെസ്റ്റ് ഇന്നോവറ്റീവ് സോഷ്യൽ വർക്കർ ക്കുള്ള നാഷണൽ അവാർഡ് ഫോർ എക്സലൻസ് 2024ലഭിച്ചു.
ഇന്ത്യയുടെ സാമ്പത്തികവികസനത്തിന്റെ കവാടമായ വിഴിഞ്ഞം തുറമുഖം തകർക്കാൻ രാജ്യദ്രോഹശക്തികൾ തയാറായപ്പോൾ അതിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചു പ്രതിരോധം തീർത്തു തുറമുഖം യഥാർഥ്യമാക്കി. തുറമുഖ സമരനായകൻ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
കേരളത്തിന്റെ വികസനത്തിന്റെ മുഖമുദ്ര യായ വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകാൻ ശക്തമായ ഇടപെടലുകൾ നടത്തി വരുന്നു.പതിനഞ്ച് തുറമുഖ തൊഴിലവസര സെമിനാറുകൾ നടത്തി.അടുത്ത മാസം പോർട്ട് ഇൻവെസ്റ്റേഴ്സ് കോൺക്ലെവ് സംഘടിപ്പിക്കുന്നു.തുറമുഖ അനുകൂല പ്രവർത്തനത്തിന്റെ ഭാഗമായാണ് അവാർഡ് ലഭിച്ചത്.മെയ് 12ന് തൃശൂർ വച്ച് അവാർഡ് ഏറ്റു വാങ്ങുന്നു.
1980ൽ പൊതു പ്രവർത്തനം ആരംഭിച്ച ഗോപകുമാർ പാവപെട്ടവർക്ക് വീട് വയ്ക്കുന്നതിനും ചികിത്സ സഹായവും എത്തിക്കുന്നു. രക്ത ദാന പരിപാടി ക്ക് നേതൃത്വം നൽകുന്നു.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ട്രൈനെർ ആയും പദ്ധതികൾ സാധാരണക്കാർക്ക് ലഭിക്കാനും പ്രവർത്തിക്കുന്നു.28നിധി സ്ഥാപനങ്ങളും 7ഫാർമേഴ്‌സ് producer ഓർഗനൈസേഷനുകളും പ്രവർത്തനം ആരംഭിക്കുന്നതിനും നേതൃത്വം നൽകി.നൂറുകണക്കിന് കർഷകർക്ക് കിസാൻ സമ്മാൻ നിധി ലഭിക്കുന്നതിനു സഹായിച്ചു.
1500 ൽ കൂടുതൽ വേദികളിൽ സാംസ്കാരിക പ്രഭാഷണം നടത്തിയിട്ടുണ്ട്.
ആതുര സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു് പ്രവർത്തിക്കുന്നു.വിദ്യാധിരാജ ഫൗണ്ടേഷൻ, ചെയർമാനായി പ്രവർത്തിച്ചു വരുന്നു.വിഴിഞ്ഞം പോർട്ട് നേറ്റിവ്സ് കളക്റ്റീവ് ജനറൽ കൺവീനർ ആണ്.
കലാമണ്ഡലം കല്യാണികുട്ടി അമ്മ ഫൌണ്ടേഷൻ മികച്ച പൊതു പ്രവർത്തകനുള്ള ഗ്രാമാദരവ് എക്സലെൻസ് അവാർഡ് 2024 നൽകി.
ഇപ്പോൾ ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം.
VHP തിരുവനന്തപുരം ഗ്രാമ മുൻ ജില്ലാ സെക്രട്ടറി
യുവമോർച്ച തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റ്.
കർഷക മോർച്ച മുൻ സംസ്ഥാന സെക്രട്ടറി.
ബിജെപി തിരു. മുൻ ജില്ലാ സെക്രട്ടറി.എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
Comments
0 comment