മൂവാറ്റുപുഴ: വീട്ടൂർ
എബേനേസർഹയർ സെക്കൻഡറി സ്കൂളിലെ 61-ാമത് സ്കൂൾകായികമേളയ്ക്ക് തുടക്കമായി. സ്കൂൾ ഒളിമ്പിക്സ് എന്നു പേരിട്ട കായികമേള സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് എസ്അദ്ധ്യക്ഷനായിരുന്നു. കായികതാരങ്ങളുടെ പ്രതിനിധികൾ കൈമാറിയ ദീപശിഖ ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പ്രിൻസിപ്പൽ ബിജുകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അത്‌ലറ്റ് സൈനസബീർ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. പി. ടി. എ. പ്രസിഡൻ്റ് രേവതികണ്ണൻ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ ആദ്യദിവസത്തെ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുംവിതരണം ചെയ്തു. കായികാധ്യാപകരായ ജോസ് കെ. ജോൺ, അനൂപ് സോമൻ എന്നിവർ നേതൃത്വം നൽകി. കായികമേള 27 ന് സമാപിക്കും.
Comments
0 comment