ഖസക്കിസ്ഥാനിൽ നടന്ന ലോകമാസ്റ്റേഴ്സ് ഗയിംസ് പഞ്ചഗുസ്തി മൽസരത്തിലാണ് ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി ഫെസ്സിമോട്ടി ചാമ്പ്യനായത്.2016ൽ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് കായിക ഇനങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. ഷോട്ട്പുട്ട്, ജാവലിൻത്രോ, ഹാമ്മർ ത്രോ ഇനങ്ങളിൽ നിരവധി മെഡലുകൾ നേടി.ഇതിന് ശേഷമാണ് പഞ്ചഗുസ്തിയിലേക്ക് തിരിയുന്നതും ലോക ചാമ്പ്യനായതും. ഇപ്പോൾ മൂവാറ്റുപുഴയിൽ ഫെസ്സിമോട്ടി നടത്തുന്ന ബ്യൂട്ടി കോളേജിൽ നിന്നും പഠിച്ച് പുറത്ത് വന്ന നിരവധി വനിതകൾക്ക് സ്വന്തമായി ബ്യൂട്ടി പാർലർ കേരളത്തിലെ വിവിധ നഗരങ്ങളിൽ
തുടങ്ങുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് പ്രമുഖ വ്യക്തികളെ സന്ദർശിച്ച് മോദി സർക്കാരിൻ്റെ 10 വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിക്കുവാനും, തിരഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥിക്കുവാനും വേണ്ടിയാണ് ബിജെപി സംഘം ഫെസ്സിമോട്ടിയെ സന്ദർശിച്ചത്. ബിജെപിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇടുക്കി ജില്ലാ സെക്ര
കെ.ആർ സുനിൽ കുമാർ, മൂവാറ്റുപുഴ മണ്ഡലം പ്രസി.
അരുൺ മോഹൻ, ജന.സെക്രട്ടറിമാരായ ചന്ദ്രൻ, സിനിൽ എന്നിവരും ഉണ്ടായിരുന്നു.
Comments
0 comment