
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ ഈ വർഷത്തെ പഠനോത്സവം വിവിധ പരിപാടികളോടെ നടന്നു. വാർഡ് മെമ്പർ എൽദോസ് പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് സൂര്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി.ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച സ്ക്കിറ്റ്, ചങ്ങമ്പുഴയുടെ കാവ്യനർത്തകിയെ അടിസ്ഥാനമാക്കി കുട്ടികൾ തന്നെ സംവിധാനം ചെയ്തവതരിപ്പിച്ച സംഘനൃത്തം, ജങ്ക് ഫുഡിനെതിരായുള്ള സന്ദേശവുമായി നാടൻ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള തുടങ്ങിയവ ശ്രദ്ധ നേടി. ഗണിത - ശാസ്ത്ര - സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു നിർമ്മിതികളും പോസ്റ്ററുകളും ഗെയിം സോണുകളും നടത്തി.ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്ജ്, പ്രിൻസിപ്പൽ ബിജുകുമാർ, കൺവീനർ ആനി ജോൺ, കോഓർഡിനേറ്റർ ലിഞ്ചു ജോർജ്ജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Comments
0 comment