
മുവാറ്റുപുഴ :മുസ്‌ലിം ജന വിഭാഗത്തെ അവഹേളിക്കുന്നതും കേരളത്തിന്റെ സമാധാനാ ന്തരീക്ഷത്തെ തകർക്കുന്നതുമായ പ്രസ്താവന നടത്തിയ സി. പി. ഐ. എം ആവോലി ലോക്കൽ സെക്രട്ടറി യും മുവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവുമായ എം. ജെ. ഫ്രാൻസിസിനെതിരെ IPC 153 യും അനുബന്ധ വകുപ്പുകളും ചേർത്ത് കേസെടുക്കണമെന്ന് മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യ പ്പെട്ടു
രാജ്യത്തെ നിയമ വ്യവസ്ഥ യെയും മതേതര മൂല്യങ്ങളെയും വെല്ലുവിളി ക്കുന്ന സമുദായങ്ങൾ തമ്മിൽ വിഭാഗീയത പടർത്തി സാമൂഹിക അന്തരീക്ഷം കാലുഷിതമാക്കാൻ ഉദ്ദേശിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവാനക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി അൻവർ. ടി. യു. ആവശ്യപ്പെട്ടു. പ്രസിഡണ്ട് നജീബ് ഈ. കെ. ആദ്യക്ഷത യിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് അബ്‌ദുൽ സലാം,ഷാജി. കെ. എസ്., യൂനസ്. എം. എ, സുമയ്യ ഫസൽ, ബഷീർ പൈനയിൽ, നസീർ അലിയാർ, മുർഷിദ എന്നിവർ പങ്കെടുത്തു. അബ്ദുൽ കരീം നന്ദി പറഞ്ഞു.
Comments
0 comment