
മൂവാറ്റുപുഴ:
കനിവ് സ്നേഹ നിധി സമ്മാന കൂപ്പൺനറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി.കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർസെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധനശേഖരണത്തിനായി സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം കനിവ് മൂവാറ്റുപുഴ ഏരിയാ ചെയർമാൻ എം.എ സഹീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കനിവ് എറണാകുളം ജില്ലാ ചെയർമാൻ സി.എൻ മോഹനൻ നിർവ്വഹിച്ചു. കനിവ് ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ സ്വാഗതവുംകനിവ് ജില്ലാ സെക്രട്ടറി എം.പിഉദയൻ, സി.ഐ.ടി.യുജില്ലാ സെക്രട്ടറി പി.ആർ മുരളീധരൻ, പി.എം ഇസ്മയിൽ, സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം മാത്യു, കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ, കനിവ് ഏരിയാ ട്രഷറർ വി.കെ ഉമ്മർ, ഡോ. ഷാജഹാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment