
മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡ് സൈഡിലെ ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ മാലിന്യം പൊതു ഓടയിലേക്ക് തള്ളുന്നുവെന്ന ആരോപണം മാസങ്ങളായുള്ളതും നഗരസഭാ ആരോഗ്യ വിഭാഗത്തെയും സെക്രട്ടറി, ചെയർമാൻ എന്നിവരെ പരാതിയിലൂടെ വിവരം സ്ഥലവാസികൾ മുൻപേ തന്നെ അറിയിച്ചിട്ടുള്ളതാണ്.നിരന്തരം ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യ വിഷയത്തെക്കുറിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടത്. ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചു പൂട്ടിക്കുകയും ഫൈൻ അടപ്പിക്കുകയും ചെയ്തു. എങ്കിലും ഈ മാലിന്യ വിഷയത്തിന് ശാശ്വതമായ ഒരു പരിഹാരവും ഇത് വരെ എടുക്കുവാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾക്ക് മാലിന്യത്തിൻ്റെ രൂക്ഷഗന്ധവും അത് വഴിയുള്ള സഞ്ചാരവുംബുദ്ധിമുട്ടുണ്ടാക്കുക തന്നെയാണ്. ഈ വിഷയങ്ങളെല്ലാം ചൂണ്ടി കാട്ടി പ്രദേശവാസികൾ നഗരസഭ സെക്രട്ടറിക്കും, പൊലീസിനും അടിയന്തിര നടപടിക്കായി പരാതി നൽകിയിട്ടുണ്ട്.
Comments
0 comment