
യോഗ തീരുമാനപ്രകാരം മുവാറ്റുപുഴ മേഖലയിൽ അസോസിയേഷന്റെ ഭാവി പരിപാടികളും സംസ്ഥാന സെക്രട്ടറിയേറ്റ് നടപ്പിൽ വരുത്തുന്ന പ്രവർത്തനങ്ങളും മറ്റും നിറവേറ്റുന്നതിനും വേണ്ടി പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി . കെ ഇഷാജി (ഫാഷൻ ജുവല്ലറി, സെക്രട്ടറിയായി സുനീർ പി.ബി(പാലത്തിങ്ങൽ ജുവല്ലറി), ട്രെഷറർ .വർഗീസ് വാഴത്തോപ്പിൽ പാമ്പാക്കുട, വൈസ് പ്രസിഡന്റ് .വേണു കല്ലറക്കൽ ജുവല്ലറി, ജോയിൻറ് സെക്രട്ടറിയായി നൗഷാദ് പ്ലാമൂട്ടിൽ(ആയിഷ ജുവല്ലറി), ജില്ലാ കമ്മിറ്റി അംഗങ്ങളായി റഹീം ഷാജഹാൻ ജുവല്ലറി(മുൻ പ്രസിഡന്റ്), ഉണ്ണി ആച്ചക്കൂട്ടിൽ, ജിജോ ശ്രീലക്ഷ്മി ജുവല്ലറി എന്നിവരെയും തിരഞ്ഞെടുത്തു. മുവാറ്റുപുഴ മേഖലയിലെ സ്വർണ്ണാഭരണ വ്യാപാരികളുടെ ഇടയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചു പോരുന്ന സംഘടനയ്ക്ക് കൂടുതൽ കരുത്തും മികവും പുലർത്തുന്നതിന് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ഒരുമയോടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന സത്യപ്രതിജ്ഞയും ജില്ലാ ഭാരവാഹികളായ നിക്‌സൺ മാവേലി, റെന്നി കെപി വർക്കി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അംഗങ്ങൾ ഏറ്റു പറയുകയുമുണ്ടായി.
Comments
0 comment