
മൂവാറ്റുപുഴ:
മുവാറ്റുപുഴ നഗരസഭ കൗൺസിലർ ലൈല ഹനീഫയെ നഗരസഭ ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് പ്രതിപക്ഷകൗൺസിലർമാർ നഗരസഭയിൽഅകത്തും പുറത്തും പ്രതിഷേധധർണ്ണ നടത്തി.നഗരസഭയുടെ മുൻപിൽ നടന്ന ധർണ്ണ പ്രതിപക്ഷ നേതാവ് ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു, കൗൺസിലർമാരായ പി.എം സലിം, കെ.ജി അനിൽ കുമാർ, പി.വി രാധാകൃഷ്ണൻ, ജാഫർ സാദിഖ് വി.എ , മീരാകൃഷ്ണൻ, നിസഅഷറഫ്, സുധരഘുനാഥ്, നെജിലഷാജി എന്നിവർ പ്രതിഷേധധർണയിൽ പങ്കെടുത്തു.
Comments
0 comment