
മൂവാറ്റുപുഴ:
ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നൈറ്റ് മാർച്ച് നടത്തി. വെള്ളൂർകുന്നം എൻ.എസ്.എസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി. പി. സജീവ്ഉദ്ഘാടനംചെയ്തു.ജാഥക്യാപ്ടനും മണ്ഡലം പ്രസിഡൻ്റുമായ ടി ചന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.ടി. നടരാജൻ ആമുഖ പ്രഭാഷണം നടത്തി.തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് നഗരം ചുറ്റി കെ.എസ് ആർ.ടി ജംഗ്ഷനിൽ സമാപിച്ചു..തുടർന്ന് നടന്ന സമാപന സമ്മേളനം മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ, മണ്ഡലം ജനറൽസെസെക്രട്ടറിമാരായ കെ.എം സിനിൽ, ശ്രീജിത്ത് നാരായണൻ, വൈസ്പ്രസിഡന്റ് പ്രസിഡന്റ് രമേശ് കാവന, മുൻസിപ്പൽ സമിതി പ്രസിഡന്റ് കെ.എ അജി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Comments
0 comment