
ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തിക നയവുമായി ഭരണ കൂടങ്ങൾ മുന്നോട്ട് പോകുമ്പോൾ കേരളം മുമ്പൊരി ക്കലുമില്ലാത്ത വിധം കുറ്റ കൃത്യങ്ങളും മറ്റും വർധിച്ചു വരുന്നതിൽ ലഹരി മാഫിയകളുടെ പങ്ക് വലുതാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാജി. കെ. എസ്. പറഞ്ഞു. പാർട്ടി മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി അൻവർ ടി. യു അധ്യക്ഷത വഹിച്ചു. വരും തലമുറയെ ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്ന് രക്ഷിക്കാൻ സാമൂഹ്യ നന്മ ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് ലഹരി മാഫിയയെ ചെറുത്തു തോൽപ്പിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച പി. എ. ബഷീർ (പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡണ്ട് ),
പി എ. കബീർ (പ്രസിഡണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെഴക്കാപ്പിള്ളി യൂണിറ്റ് ),
സി കെ. സൈഫുദ്ധീൻ (retrd എക്സൈസ് ഓഫിസർ ),
റഷീദ് പറമ്പിൽ (IUML പായിപ്ര പഞ്ചായത്ത് ജോയിൻ സെക്രട്ടറി )
വി. എസ്. ഇബ്രാഹിം (SDPI മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി )
എന്നിവർ പറഞ്ഞു.നാസർ ഹമീദ് സ്വാഗതവും നാസർ ടി. എ. നന്ദിയും പറഞ്ഞു. അബ്ദുൽ സലാം, അബ്ദുൽ കരീം, ഹാരിസ് മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments
0 comment