മൂവാറ്റുപുഴ: അനധികൃതമായി പ്രതിപക്ഷ മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ സ്ഥലത്തും ജനവാസ മേഖലയിലും ദേശീയപാതക്കരികിലുമായി തുടങ്ങിയ
വാളകത്തിനടുത്ത്കൺസ്യൂമർഫെഡ് വിദേശമദ്യവില്പനശാല ആരംഭിച്ചതിന് എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോളിമോൻ അധ്യക്ഷത വഹിച്ചു വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെഎം സലിം, സാബു പി വാഴയിൽ ബിനോ കെ ചെറിയാൻ മോൾസി എൽദോ, കെ. ഒ ജോർജ് കെഎം മാത്തുക്കുട്ടി പ്രദേശവാസികളായ അന്നംകുഞ്ഞ് , ജോയ് ലീല എന്നിവർ സംസാരിച്ചു.
Comments
0 comment