
ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതനം വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ധർണ കെപിസിസി സെക്രട്ടറി അഡ്വ കെ എം സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. വാളകം ഗ്രാമ പഞ്ചായത്തിലെ ആശു വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി എബ്രഹാം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തികച്ചും ന്യായമായ സമരത്തിന് നേരെ കണ്ണടക്കുന്ന സർക്കാരിന് ബംഗാളിലെ അവസ്ഥ വരുമെന്നും. സമരത്തെ അവഗണിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്നും എബി പൊങ്ങണത്തിൽ വ്യക്തമാക്കി.കെ ഒ ജോർജ്, ഒ വി ബാബു, സാബു പി വാഴയിൽ, കെ വി ജോയി, ഡോ. ജോർജ് മാത്യു, ജിജോ പാപ്പാലിൽ, സന്തോഷ് പഞ്ചക്കാട്ട്,അജി പി എസ്, ബിനോ കെ ചെറിയാൻ, മോൾസി എൽദോസ്, ലിസി എൽദോസ്, എന്നിവർ പരിപടിയിൽ പങ്കെടുത്തു.
Comments
0 comment