
മൂവാറ്റുപുഴ:
വാളകം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്നജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം മികച്ച കർഷകൻ ടി.സി മത്തായി നടത്തി മെമ്പർ പി പി അനീഷ്,ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി, സെക്രട്ടറി സജി സി കർത്ത, ഇ.എ. രാഘവൻ, കെ.പി.ഹരിദാസ്, പി.കെ.അവറാച്ചൻ, ഏലിയാസ് പീറ്റർ, സോമി തോമസ്, കെ.കെ.ശശി, വാസു പുളിക്കപ്പാറ,തുടങ്ങിയ ലൈബ്രറി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. വെള്ളരി, വെണ്ട, കുറ്റിപ്പയർ,ചുരയ്ക്ക,തണ്ണിമത്തൻ, ചീര,കുക്കുമ്പർ,മത്തൻ, മുളക് തുടങ്ങിയവിവിധ തരം പച്ചക്കറി തൈകളാണ് ഒരേക്കർ സ്ഥലത്ത് നട്ടിരിക്കുന്നത്.
Comments
0 comment