മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്‌കൂളിൽ വായനാ വാരവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവ്വഹിച്ചു.
കവിയും ഗാന രചയിതാവുമായ ആർ.കെ.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജീമോൾ.കെ.ജോർജ്, പ്രിൻസിപ്പൽ ബിജു കുമാർ, പിടിഎ പ്രസിഡൻ്റ് എം.ടി.ജോയി, എംപിടിഎ പ്രസിഡൻ്റ് ജോളി റെജി, പ്രീജിത്.ഒ.കുമാർ എന്നിവർ പ്രസംഗിച്ചു. വായന, കയ്യെഴുത്ത് മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.
Comments
0 comment