menu
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ
64
views
മൂവാറ്റുപുഴ:

2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇൻറർ പോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27)നെയാണ് പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. 2023 ൽ പൊലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങൾ നടന്നത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ എം.പി.ദിലീപ് കുമാർ, എം.എം.ഉബൈസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് ബി നായർ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്നും കസ്റ്റഡിയിലെടുത്ത് വിമാനം മാർഗ്ഗം നാട്ടിലെത്തിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations