menu
മണിപ്പൂരിലെ മർദ്ദിത സമൂഹത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് ഐക്യ ദാർഡ്യ വലയം തീർത്തു
മണിപ്പൂരിലെ മർദ്ദിത സമൂഹത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് ഐക്യ ദാർഡ്യ വലയം തീർത്തു
0
312
views
മുവാറ്റുപുഴ: മണിപ്പൂരിൽ പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നവർക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിത്താഴത്ത് മെഴുകുതിരി കത്തിച്ച് ഐക്യ ദാർഡ്യ വലയം തീർത്തു.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാർ ആക്രമണങ്ങൾ മാസങ്ങൾളായിട്ടും അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി  ടി എം ഹാഷിം ഐക്യ ദാർഡ്യ വലയം ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പി എ ആരിഫിന്റെg അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി കെ എസ് സുലൈമാൻ സ്വാഗതം പറഞ്ഞു.മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഒ എം സുബൈർ, , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ കരീം മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ പി പി മൈതീൻ,വി എ മതക്കാർ, ഫാറൂഖ് മടത്തോടത്ത്, മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സൈഫുദ്ദീൻ ടി എ, സിദ്ദിഖ് എം എസ്, നിസാമുദ്ദീൻ തെക്കേക്കര, സാലിഹ് മലേക്കുടി, അൻസാർ ജമാൽ, ഷിഹാബ് ഇ എം അബൂ പൂമറ്റം, സിയാദ് ഇടപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നിയാസ് ജമാൽ കൃതജ്ഞത രേഖപ്പെടുത്തി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations