മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി .111 വിദ്യാർത്ഥികൾ കലോത്സവത്തിൽ വിജയികളായി. ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻ്ററി തലത്തിലും
പഞ്ചവാദ്യം, ചവിട്ടുനാടകം, നാടകം എന്നീ ഇനങ്ങളിൽ വിജയികളായി. കഥാപ്രസംഗം, ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത് എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ -ഹയർ സെക്കൻ്ററി തലത്തിൽ വിജയികളായി.
Comments
0 comment